കേരള സര്‍ക്കാരുമായി ഏറ്റുമുട്ടിയ മറിയക്കുട്ടിയെ പ്രധാനമന്ത്രി നാളെ കാണും

കേരള സര്‍ക്കാരുമായി ഏറ്റുമുട്ടിയ മറിയക്കുട്ടിയെ പ്രധാനമന്ത്രി നാളെ കാണും

തൃശൂര്‍: വിധവാ പെന്‍ഷന്‍ മുടങ്ങിയത് സംബന്ധിച്ച് കേരള സര്‍ക്കാരുമായി ഏറ്റുമുട്ടിയ എഴുപത്തിയെട്ടുകാരിയായ മറിയക്കുട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുവാന്‍ ക്ഷണം ലഭിച്ചു. നാളെ തൃശൂരില്‍ നടക്കുന്ന ബിജെപിയുടെ പരിപാടിയിലാണ് മറിയക്കുട്ടി പ്രധാനമന്ത്രിയെ കാണുന്നത്.

ബിജെപി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മറിയക്കുട്ടിയെ കാണാന്‍ മോഡിയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

വിധവാ പെന്‍ഷന്‍ മുടങ്ങിയത് സംബന്ധിച്ച് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച സാധാരണക്കാരിയെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു ഇവര്‍. പെന്‍ഷന്‍ വിഷയത്തില്‍ ഹൈക്കോടതി പോലും മറിയക്കുട്ടിക്കൊപ്പം നിലകൊണ്ടു.

മറിയക്കുട്ടിയെ കൂടാതെ നര്‍ത്തകിയും നടിയുമായ ശോഭന, ക്രിക്കറ്റ് താരം മിന്നു മണി, ഗായിക വൈക്കം വിജയലക്ഷ്മി, പരിസ്ഥിതി സംരക്ഷക സോസമ്മ ഐപ്പ് എന്നിവരും നാളെ നടക്കുന്ന ബിജെപിയുടെ 'സ്ത്രീശക്തി മോഡിക്കൊപ്പം മഹിളാ സംഗമം' പരിപാടിയില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.