ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് നാളെ; പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യ, രോഹിത്തിന് ഇര്‍ഫാന്‍ പഠാന്റെ ഉപദേശം ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് നാളെ; പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യ, രോഹിത്തിന് ഇര്‍ഫാന്‍ പഠാന്റെ ഉപദേശം ഇങ്ങനെ

കേപ്ടൗണ്‍: ഇന്ത്യ -ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നാളെ മുതല്‍. ആദ്യ ടെസ്റ്റില്‍ നേരിട്ട വന്‍തോല്‍വിയുടെ ക്ഷീണം മറക്കാനും പരമ്പരയില്‍ സമനില കൈവരിക്കാനും വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്.

ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ആതിഥേയര്‍ ഇന്ത്യയെ മുട്ടുകുത്തിച്ചത്. 31 വര്‍ഷമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഈ നേട്ടത്തിനായി ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ആദ്യ ഇന്നിംഗ്‌സില്‍ 245 റണ്‍സ് നേടിയ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക 408 റണ്‍സ് കുറിച്ച് 163 റണ്‍സിന്റെ ലീഡ് നേടി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 131 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായതോടെ ഇന്ത്യ ഇന്നിംഗ്്‌സ് തോല്‍വി വഴങ്ങുകായിരുന്നു.

ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയെ വന്‍ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഒരു വശത്ത് മികച്ച രീതിയില്‍ വിരാട് കോലി ബാറ്റ് ചെയ്‌തെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.

അതേ സമയം രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ആര്‍ അശ്വിന് പകരം ജഡേജയെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍ നിര്‍ദേശിച്ചു. സ്പിന്നിനെ അധികം തുണയ്ക്കാത്ത പിച്ചില്‍ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 19 ഓവര്‍ ബൗള്‍ ചെയ്ത അശ്വിന്‍ 41 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്തിരുന്നു.

എന്നാല്‍ മികച്ച ഓള്‍റൗണ്ടറായ ജഡേജയ്ക്ക് ഏഴാം നമ്പറില്‍ ഒരു ബാറ്ററുടെ ജോലി നന്നായി നിര്‍വഹിക്കാനാകുമെന്ന് പഠാന്‍ സൂചിപ്പിച്ചു. ഇതാണ് ജഡേജയ്ക്ക്് അവസരം നല്‍കേണ്ടതിന്റെ ആവശ്യമെന്നും പഠാന്‍ പറഞ്ഞു.

പേസ് ബൗളിംഗ് നിരയില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ആദ്യ മല്‍സരത്തില്‍ നിറംമങ്ങിയ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ മാറ്റി പകരം മുകേഷ് കുമാറിന് അവസരം നല്‍കുന്നതും പരിഗണിക്കാവുന്നതാണെന്നും പഠാന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.