ജെസ്നയുടെ തിരോധാനം: സിബിഐ റിപ്പോര്‍ട്ടില്‍ നിലപാടറിയിക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിന് കോടതി നോട്ടീസ്

ജെസ്നയുടെ തിരോധാനം: സിബിഐ റിപ്പോര്‍ട്ടില്‍ നിലപാടറിയിക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിന് കോടതി നോട്ടീസ്

തിരുവനന്തപുരം: ജെസ്ന മരിയ ജെയിംസിനെ കാണാതായ കേസില്‍ ജെസ്നയുടെ പിതാവിന് കോടതി നോട്ടീസയച്ചു. കേസന്വേഷണം അവസാനിപ്പിക്കുന്നുവെന്ന സിബിഐ റിപ്പോര്‍ട്ടിന്മേല്‍ പരാതി ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സിജെഎം കോടതി ജെസ്നയുടെ പിതാവ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന് നോട്ടീസ് നല്‍കിയത്.

നോട്ടീസിന് ഈ മാസം 19 നകം മറുപടി നല്‍കണമെന്നാണ് അറിയിച്ചിട്ടുള്ളത്. സിബിഐ റിപ്പോര്‍ട്ട് പ്രകാരം അന്വേഷണം അവസാനിപ്പിക്കണോ എന്ന അഭിപ്രായം ആരായാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

കേസിന്റെ അന്വേ,ണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും മകളെ കാണാതായ പരാതി നല്‍കി ഏഴാം ദിവസമാണ് പൊലീസ് അന്വേഷണത്തിനായി വീട്ടിലെത്തിയതെന്നും ജെയിംസ് ആരോപിച്ചിരുന്നു.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്‌ന മരിയ ജയിംസിനെ എരുമേലിയില്‍ നിന്ന് കാണാതായത്. അടുത്ത ദിവസം തന്നെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.