കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

 കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിന് നേരെ ബോംബ് ഭീഷണി. ഇമെയിലിലൂടെ കൊല്‍ക്കത്ത പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. മ്യൂസിയത്തും പരിസരപ്രദേശത്തും പരിശോധന നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി സന്ദേശത്തിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. പുലര്‍ച്ചെ 4.40 നാണ് ഇമെയില്‍ വന്നതെന്നും 'ടെററൈസര്‍ 111' എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശമെത്തിയതെന്നും പൊലീസ് പറയുന്നു.

പരിശോധനയുടെ ഭാഗമായി മണിക്കൂറുകളോളം മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം സന്ദേശവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇമെയില്‍ അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.