മെല്‍ബണ്‍: സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി. പേശികളിലെ പരിക്ക് മൂലമാണ് തീരുമാനം. ജനുവരി ഏഴ് മുതല്‍ 28 വരെയാണ് ഈ വര്‍ഷത്തെ മല്‍സരങ്ങള്‍ നടക്കുക.
പരിക്കുമൂലം വിശ്രമത്തിലായിരുന്ന നദാല്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരാഴ്ച മുന്‍പ് ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.
ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ താരം ജോര്‍ദാന്‍ തോംസണോട് ഏറ്റുമുട്ടുന്നതിനിടെയാണ് താരത്തിന് പരിക്കു പറ്റിയത്. മൂന്ന് മണിക്കൂറും 25 മിനിറ്റും നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നദാല്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 5-7, 7-6 (8/6), 6/3 എന്ന സ്‌കോറിനായിരുന്നു തോല്‍വി.
വീണ്ടും പരിക്കേറ്റതോടെയാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്‍മാറുകയാണെന്ന് അറിയിച്ചത്. പേശിയിലെ പരിക്കു മൂലം മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരം എക്‌സില്‍ കുറിച്ചു.
സ്‌പെയിനിലെത്തി ഡോക്ടറെ കാണുമെന്നും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികില്‍സ തുടരുമെന്നും നദാല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പരിക്കേറ്റ പേശിക്കല്ല ഇത്തവണ പരിക്കേറ്റിരിക്കുന്നതെന്ന് എംആര്‍ഐ സ്‌കാനിംഗില്‍ മനസിലായിട്ടുണ്ടെന്നും ഇത് ആശ്വാസകരമാണെന്നും നദാല്‍ കുറിച്ചു. 2009, 2022 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് നദാല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.