സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മോഡി എത്തിയേക്കും; പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മോഡി എത്തിയേക്കും; പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി

തൃശൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 17 ന് ഗുരുവായൂരിലാണ് വിവാഹം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനും ബിസിനസുകാരനായ ശ്രേയസ് മോഹനാണ് വരന്‍.

സുരക്ഷ ക്രമീകരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ കേരള പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിക്കുകയും സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്നാണ് സൂചന. ഈ മാസം മൂന്നിന് മോഡി കേരളത്തിലെത്തിയിരുന്നു.

നടന്‍ ഗോകുല്‍, മാധവ്, ഭാവ്‌നി, പരേതയായ ലക്ഷ്മി എന്നിവര്‍ ഭാഗ്യയുടെ സഹോദരങ്ങളാണ്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.