കെ.എസ്‌.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്

കെ.എസ്‌.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്


കൊച്ചി:കെ.എസ്‌.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തിയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തിയതിക്ക് മുൻപും നൽകണം. എല്ലാ മാസവും 10നകം മുഴുവൻ ശമ്പളവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

ശമ്പള വിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. എല്ലാ മാസവും പത്താം തിയതി മുഴുവൻ ശമ്പളവും നൽകണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, ഇതിനെതിരെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.

‌സർക്കാർ ധനസഹായവും ടിക്കറ്റ് അടക്കമുള്ള വരുമാനവും കൊണ്ടാണ് ശമ്പളവും പെൻഷനും നൽകുന്നത്. സർക്കാർ സഹായം പതിനഞ്ചാം തിയതിയ്ക്ക് ശേഷമാണ് ലഭിക്കുന്നതെന്നും അതിനാൽ രണ്ടാം ഗഡു സർക്കാർ സഹായം ലഭിച്ചതിന് ശേഷം നൽകാൻ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.