തിരുവനന്തപുരം: എസിസിഎ അംഗീകൃത ബി.കോം ബിരുദം നല്‍കുന്നതിന് കേരള സര്‍വകലാശാലയും ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും (ഐഎസ്ഡിസി) ധാരണാപത്രം കൈമാറി. കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാറും ഐഎസ് ഡിസിയുടെ കേരള റീജിയണല്‍ ഹെഡ് ഓഫ് പാര്‍ട്ണര്‍ഷിപ് ശരത് വേണുഗോപാലും ചേര്‍ന്നാണ് ധാരണാപത്രം കൈമാറിയത്.
എല്ലാ മേഖലകളിലുമുള്ള നൈപുണ്യ വിടവ് നികത്താന്‍ ഇന്ത്യന്‍ സര്‍വകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായ പ്രമുഖ സ്ഥാപനമാണ് ഐഎസ്ഡിസി.
പുതിയ പങ്കാളിത്തത്തിലൂടെ കേരള സര്‍വകലാശാലയ്ക്ക് കൊമേഴ്‌സ് ബിരുദ പഠനത്തോടൊപ്പം എസിസിഎ യോഗ്യതയും വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സാധിക്കും. കൂടാതെ എസിസിഎ യോഗ്യതയ്ക്കായി ബികോം കോഴ്‌സിന്റെ ഭാഗമായുള്ള പേപ്പറുകളില്‍ ഇളവ് ലഭിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും.
ബി.കോമിനുള്ള എസിസിഎ അക്രെഡിറ്റേഷനോടൊപ്പം അനലിറ്റിക്‌സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിവിധ മേഖലകളിലെ നിരവധി ആഗോള യോഗ്യതകള്‍, അക്രെഡിറ്റേഷനുകള്‍, അംഗത്വങ്ങള്‍ എന്നിവയ്ക്കുള്ള അവസരങ്ങളും ലഭ്യമാകും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി കേരളത്തിലെ വിദ്യാര്‍ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളജുകളുമായും സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ് ഐഎസ്ഡിസി.
തീവ്ര പരിശീലനം, വെബിനാറുകള്‍ എന്നിവയിലൂടെ ആഗോള തലത്തിലുള്ള വ്യവസായ-അധിഷ്ഠിത ഫിനാന്‍സ്, അനലിറ്റിക്‌സ് ടൂള്‍, സ്ട്രാറ്റജി, മാനേജ്മെന്റ് തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ധാരണ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഇന്ത്യയില്‍ ഏകദേശം 300 ഓളം സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിക്കുന്ന സ്ഥാപനമാണ് ഐഎസ്ഡിസി. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.isdcglobal.org.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.