ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടിയതോടെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പുതിയ നയ രൂപീകരണത്തിന് ഒരുങ്ങുന്നു. ആപ്പുകള്‍ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക ടാഗ് നല്‍കുന്നത് അടക്കം പരിഗണനയിലാണ്.
ഡിജിറ്റല്‍ പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി പഠിക്കാനായി കഴിഞ്ഞ ദിവസം ആര്‍ബിഐ രൂപീകരിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മലയാളിയായ സൈബര്‍ വിദഗ്ധന്‍ രാഹുല്‍ ശശിയടക്കം ആറംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. ഡിജിറ്റല്‍ വായ്പാ ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്ന് തന്നെയാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.
പക്ഷേ ഇതിന് കൃത്യമായ നിയമങ്ങളില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. ഔദ്യോഗിക ടാഗ് നല്‍കുന്നതിലൂടെ ആപ്പുകളില്‍ വ്യാജന്‍മാരേതെന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി കമ്പനികള്‍ക്ക് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യും. ലോണ്‍ ആപ്പ് വഴിയുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമായ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.