ന്യൂഡല്‍ഹി: പത്താമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് അഹമ്മബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വകരീക്കും.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം റോഡ് ഷോയായി നീങ്ങും. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിരാ പാലം വരെ മൂന്ന് കിലോമീറ്ററാണ് റോഡ് ഷോ നടക്കുന്നത്. ഗുജറാത്തിലേക്ക് വന്‍കിട നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് സമ്മിറ്റ് നാളെയാണ്. മൂന്ന് ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാജ്യ തലവന്‍മാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
ഗാന്ധിനഗറിലെ മഹാത്മാ നഗറിലാണ് വൈബ്രന്റ് ഗ്ലോബല്‍ ഉച്ചകോടി നടക്കുന്നത്. റോഡ് ഷോയുടെയും ഉച്ചകോടിയുടെയും ഭാഗമായി അഹമ്മദാബാദില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.