ഇസ്രയേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

ഇസ്രയേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ളയുടെ  ഡ്രോണ്‍ ആക്രമണം

ഗാസ: വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം. ഇസ്രയേലിന്റെ വ്യോമ നിരീക്ഷണ ഹെഡ്ക്വാട്ടേഴ്സിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടുതല്‍ വിവിരങ്ങള്‍ അറിവായിട്ടില്ല.

ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയ ഒക്ടോബര്‍ ഏഴിന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഇത്തരമൊരു ആക്രമണമുണ്ടായത്. സാലിഹ് അല്‍ അറൂരിയുടെയും വിസം അല്‍ തവീലിന്റെയും ചോരയ്ക്കുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഹിസ്ബുള്ള അറിയിച്ചു.

ആക്രമണ ഭീതി മൂലം വടക്കന്‍ ഇസ്രയേലില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രായേലിലെത്തി.

ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.