ദുബായ്: യുഎഇയില്‍ നിന്ന് കോവിഡ് ബാധിച്ച രോഗിയെ കേരളത്തിലേക്ക്  മാറ്റി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുളളതുകൊണ്ടാണ് കോഴിക്കോട് മണാശ്ശേരി ചേന്ദമംഗലൂർ സ്വദേശി അബ്ദുൾ  ജബ്ബാർ ചെട്ട്യനെ കേരളത്തിലേക്ക് മാറ്റിയത്. ഈ മാസം ആറിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകണമെന്ന ബന്ധുക്കളുടെ തീരുമാനത്തോടെയാണ് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. 
   യുഎഇ, ഇന്ത്യൻ സർക്കാരുകൾ, മലപ്പുറം, കോഴിക്കോട് കളക്ടറേറ്റുകൾ, കോഴിക്കോട് വിമാനത്താവള പൊതു ആരോഗ്യ ഓഫീസർ തുടങ്ങിയവരുടെ അനുമതിയോടെയായിരുന്നു ചാർട്ടേഡ് വിമാനത്തില്‍ രോഗിയെ കൊണ്ടുപോയത്.  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു നടപടിയെന്ന് ഇതിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ കോൺസുലേറ്റ് മെഡിക്കൽ ടീം അംഗവുമായ പ്രവീൺ കുമാര്‍ പറഞ്ഞു. ആദ്യമായാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കോവിഡ് രോഗിയെ കൊണ്ടുപോകുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.