ഷാർജ: ലുലു ഗ്രൂപ്പിൻ്റെ 198-മത് ഹൈപ്പർ മാർക്കറ്റ് ഷാർജ മുവൈലയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ ഒവൈസാണ് 2021ലെ ലുലു ഗ്രൂപ്പിൻ്റെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം നിർവ്വഹിച്ചത്. 170,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നാല് നിലകളിലായാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടെയുള്ള വിശാലമായ ഫുഡ് കോർട്ട്, എക്സ്ചേഞ്ച്, ജ്വല്ലറി, ഫാർമസി തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാരുടെ താൽപര്യത്തിനനുസരിച്ച് ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് പുതിയ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
2021 ലെ ലുലു ഗ്രൂപ്പിൻ്റെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഷാർജ മുവൈലയിലേയും സമീപ പ്രദേശങ്ങളിലെയും സ്വദേശികൾക്കും താമസക്കാർക്കും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും നൽകുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കോവിഡ് പ്രതിസന്ധികൾക്കിടയിലും വാണിജ്യ വ്യവസായ മേഖലകളിൽ കൂടുതൽ ഉണർവ് പ്രകടമാണ്. ഭരണനേതൃത്വത്തിൻ്റെ യഥാസമയമുള്ള ഇടപെടലുകൾ ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം രാജ്യത്ത് ലഭ്യമാക്കാൻ സഹായിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.