ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരില്‍ തുടക്കം; ഇന്ന് ഇന്ത്യ മുന്നണി യോഗം

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരില്‍ തുടക്കം; ഇന്ന് ഇന്ത്യ മുന്നണി യോഗം

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാളെ ആരംഭിക്കും. മണിപ്പൂർ തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്ത് നിന്നാണ് യാത്ര ആരംഭിക്കുക. അതിനിടെ ഇന്ത്യ മുന്നണി നേതാക്കൾ ഇന്ന് ഓൺലൈനില്‍ യോഗം ചേരും.

ഇംഫാലിലെ പാലസ് ഗ്രൗണ്ട് യാത്രയുടെ ഉദ്ഘാടനത്തിന് അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തൗബലിലെ യുദ്ധസ്മാരകത്തിലേക്ക് ഉദ്ഘാടന വേദി മാറ്റിയത്. മണിപ്പൂർ പി.സി.സിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നേതാക്കൾ ഇന്ന് മണിപ്പൂരിലെത്തും.

ഒരുക്കങ്ങൾ കോൺഗ്രസ് കേന്ദ്ര നേതൃത്വവും ഇന്ന് വിലയിരുത്തും. നാലുപേര്‍ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതിനു പിന്നാലെ കനത്ത പൊലീസ് കാവലിലാണ് മണിപ്പൂർ. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്കിടെ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസിനുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.