മര്‍ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍; 15 പേര്‍ക്കെതിരെ കേസ്

 മര്‍ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍; 15 പേര്‍ക്കെതിരെ കേസ്

കൊല്ലം: പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേല്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം മണ്ണേല്‍. മഹല്‍ സെക്രട്ടറി ഷെമീറിനും മര്‍ദനമേറ്റെന്നാണ് എഫ്‌ഐആര്‍. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചില്‍ ഇടിച്ചുവെന്നും ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

ദാമ്പത്യ പ്രശ്‌നത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടയില്‍ സലീമിന് മര്‍ദനത്തില്‍ പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സലീം മരിച്ചിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.