സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് നാളെ തൃശൂര്‍ ബസിലിക്കയില്‍ സ്വീകരണം

 സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്  നാളെ തൃശൂര്‍ ബസിലിക്കയില്‍ സ്വീകരണം

തൃശൂര്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപായി സ്ഥാനമേറ്റ ശേഷം ആദ്യമായി നാളെ തൃശൂരിലെത്തുന്ന മാര്‍ റാഫേല്‍ തട്ടിലിന് വ്യാകുല മാതാവിന്റെ ബസിലിക്കയില്‍ സ്വീകരണം നല്‍കുമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടാകും.

നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സ്വന്തം ഇടവക കൂടിയായ ബസിലിക്കയില്‍ നല്‍കുന്ന സ്വീകരണത്തില്‍ വിവിധ മേഖലയിലുള്ള പ്രമുഖരും പങ്കെടുക്കും.

പുത്തന്‍പള്ളിയോട് ചേര്‍ന്നുള്ള എരിഞ്ഞേരി അങ്ങാടിയിലാണ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ ജന്മഗൃഹം.മേജര്‍ ആര്‍ച്ച് ബിഷപ് ആയതിനുശേഷം തൃശൂരില്‍ എത്തുന്ന മാര്‍ റാഫേല്‍ തട്ടില്‍ വീട്ടിലും സന്ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷ.

സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ മാര്‍ റാഫേല്‍ തട്ടിലിന് സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് സ്ഥാനചിഹ്നമായ അംശവടി കൈമാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.