ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കനത്തമൂടല്‍ മഞ്ഞ് തുടരുകയാണ്. സഫ്ദര്‍ജംഗില്‍ രാവിലെ 7:30 ന് ഏറ്റവും കുറഞ്ഞ ദൃശ്യപരത 300 മീറ്റര്‍ വരെയായിരുന്നു. പാലത്തില്‍ 350 മീറ്റര്‍ വരെയായിരുന്നു ദൃശ്യപരത.
മഞ്ഞിന്റെ തീവ്രതയെ കാലാവസ്ഥ വകുപ്പ് നാലായി തരം തിരിച്ചിട്ടുണ്ട്. കുറഞ്ഞതും മിതമായതും മങ്ങിയതും വളരെ മങ്ങിയതുമായത് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ദൃശ്യപരത യഥാക്രമം 999 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെയും 499 മീറ്റര്‍ മുതല്‍ 200 മീറ്റര്‍ വരെയും 199 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെയും 50 മീറ്ററില്‍ താഴെയുമാണ്.
മൂടല്‍മഞ്ഞും ശീത തരംഗവും കാരണം 18 ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിലായി വടക്കേന്ത്യയില്‍ കഠിനമായ തണുപ്പും ശീത തരംഗവും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും പിന്നീട് കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തെക്കന്‍ രാജസ്ഥാന്‍, വടക്കന്‍ മധ്യപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളില്‍ കുറഞ്ഞ താപനില 3-7 ഡിഗ്രി സെല്‍ഷ്യസ് പരിധിയിലാണെന്നും കാലാവസ്ഥാ പ്രവചന ഏജന്‍സി ബുള്ളറ്റിനിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.