പാലാരിവട്ടം പിഒസിയില്‍ പോഷക ചെറു ധാന്യങ്ങളുടെ പ്രദര്‍ശന വിപണനം; ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉല്‍ഘാടനം ചെയ്തു

പാലാരിവട്ടം പിഒസിയില്‍ പോഷക ചെറു ധാന്യങ്ങളുടെ പ്രദര്‍ശന വിപണനം; ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉല്‍ഘാടനം ചെയ്തു

കൊച്ചി: പാലാരിവട്ടം പിഒസിയില്‍ പോഷക ചെറു ധാന്യങ്ങളുടെ പ്രദര്‍ശന വിപണനം പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉല്‍ഘാടനം ചെയ്തു. ജീവിത ശൈലി രോഗ നിയന്ത്രണത്തില്‍ പോഷക ചെറു ധാന്യങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് രണ്ടാം ശനിയാഴ്ചകളില്‍ പോഷക ചെറു ധാന്യങ്ങള്‍ ന്യായ വിലക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാനുള്ള സ്ഥിരം സംവിധാനം പിഒസി കോമ്പൗണ്ടില്‍ ഏര്‍പെടുത്തുന്നത്.

സുസ്ഥിര കൃഷി-ആരോഗ്യ സുരക്ഷ എന്നീ രംഗങ്ങളില്‍ ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ പിഒസിയുടെ സഹായസഹ കരണത്തോടെയാണ് ഈ സ്ഥിരം സംവിധാനം ഒരുക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്ക് ചെറുധാന്യ വിത്ത് സൗജന്യമായി ലഭ്യമാക്കുകയും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വേണ്ട വിജ്ഞാന വ്യപനവും ഈ കൂട്ടായ്മയിലൂടെ ലഭ്യമാക്കുകയും ചെയ്യും.

ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷ്യ ലഭ്യതയും ആരോഗ്യ സുരക്ഷയിലുള്ള പ്രാധാന്യവും കണക്കിലെടുത്താണ് പിഒസി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26