ന്യൂയോര്‍ക്ക്: അമേരിക്കയിൽ താപനില കുറയുന്നതിനാല്‍ വാരാന്ത്യത്തില്‍ കൊടും തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ആര്‍ട്ടിക് കൊടുങ്കാറ്റുകളുടെ തുടര്‍ച്ചയായ സാമീപ്യം രാജ്യത്തിന്റെ ഹൃദയ ഭാഗത്ത് താപനില ഗണ്യമായി കുറയുന്നതിന് കാരണമാകും. തീരത്ത് തണുപ്പും മഞ്ഞും വര്‍ധിക്കുന്നതോടെ അമേരിക്കയിലുട നീളം കടുത്ത തണുപ്പാകും അനുഭവപ്പെടുക.
മൂന്ന് ദിവസത്തെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഡേ ഹോളിഡേ വാരാന്ത്യം ആരംഭിച്ചതോടെ ഒറിഗോണില്‍ ശീതകൊടുങ്കാറ്റ് മുന്നറിയിപ്പ് മുതല്‍ വടക്കന്‍ സമതലങ്ങളില്‍ ഹിമപാത മുന്നറിയിപ്പ് വരെ നല്‍കിയിട്ടുണ്ട്. ന്യൂ മെക്‌സിക്കോയിലും അറ്റ്‌ലാന്റിക് മദ്ധ്യഭാഗത്തും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.
അയോവയിലെ അന്തര്‍സംസ്ഥാന 80ല്‍ മഞ്ഞു് വീഴ്ചയില്‍ വാഹനങ്ങള്‍ കുടുങ്ങി. ചില കാറുകള്‍ അഞ്ച് മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഇവ റോഡില്‍ നിന്ന് മാറ്റാന്‍ ടോറസിന്റെ സഹായം തേടി. പല റോഡുകളും അടഞ്ഞു കിടക്കുക്കുകയാണെന്ന് അയോവ സ്റ്റേറ്റ് പട്രോളിലെ അലക്‌സ് ഡിങ്ക്‌ല പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.