തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കേണ്ട തിയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി കെ.എസ്.ഇ.ബി. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ത്താല്‍ മുന്നറിയിപ്പ് ലഭിക്കുമെന്നാണ് കെ.എസ്.ഇ.ബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിങ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പ്:
യഥാസമയം വൈദ്യുതി ബില്ലടയ്ക്കാന്‍ പലപ്പോഴും നമ്മള്‍ മറന്നു പോകാറുണ്ട്. കൃത്യ സമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ പോലും സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കേണ്ട തിയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്.
ചെയ്യേണ്ടത് ഇത്രമാത്രം. നമ്മുടെ കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍ നമ്പര്‍ ചേര്‍ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ തുക അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്.എം.എസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും.
https://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.