വെക്‌സ്‌ഫോര്‍ഡ് : അയര്‍ലണ്ടില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ താമസിക്കുന്ന മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34)യാണ് വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ ഇന്ന് മരിച്ചത്. സോള്‍സണ്‍ ഇന്നലെ മുതൽ വെന്റിലേറ്ററിലായിരുന്നു.
മുമ്പ് ഡബ്ലിന്‍ താലയില്‍ താമസിച്ചിരുന്ന സോള്‍സണ്‍ സേവ്യറും കുടുംബവും രണ്ട് വര്‍ഷം മുമ്പാണ് വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയിലെത്തിയത്. സ്റ്റാഫ് നഴ്‌സായിരുന്ന സോള്‍സണ്‍ ഡബ്ലിനിലെ ഹാര്‍വേ നഴ്സിംഗ് ഹോമിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് കൗണ്ടി വെക്സ്ഫോര്‍ഡിലെ ഗോറിയിലേയ്ക്ക് സ്ഥലം മാറി പോവുകയായിരുന്നു. പരേതനായ സേവ്യർ പയ്യപ്പിള്ളിൽ, മറിയം സേവ്യർ പയ്യപ്പിള്ളിൽ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ബിന്‍സി സോള്‍സണ്‍, മേനാച്ചേരി കുടുംബാംഗമാണ്. മകൻ ശിമയോന്‍ സോള്‍സണ്‍ (മൂന്ന് വയസ്). സോള്‍സണിന്റെ ഭാര്യ ബിന്‍സിക്കും കോവിഡ് പോസിറ്റിവ് ആയിരുന്നു. സോള്‍സണ്‍ സേവ്യറിന്റെ സംസ്‌ക്കാരം കോവിഡ് പ്രോട്ടക്കോള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ തന്നെ നടത്തിയേക്കും.ഇത് സംബന്ധിച്ച തീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.