ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് കോട്ടയത്ത് പിടിയില്‍

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് കോട്ടയത്ത് പിടിയില്‍

കോട്ടയം: അമൃത എക്സ്പ്രസില്‍ 24കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിലയിരുന്നു സംഭവം.

ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വച്ച് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
യാത്രയ്ക്കിടെ യുവാവില്‍ നിന്നും മോശം അനുഭവം നേരിട്ട യുവതി കായംകുളം റെയില്‍വേ പൊലീസിനെ ആദ്യം വിവരമറിയിച്ചു. തുടര്‍ന്ന് കേസ് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.