താമസ, തൊഴില്‍ നിയമലംഘനം; കുവൈറ്റില്‍ 11 ദിവസത്തിനിടെ നാടുകടത്തിയത് 1470 പേരെ

താമസ, തൊഴില്‍ നിയമലംഘനം; കുവൈറ്റില്‍ 11 ദിവസത്തിനിടെ നാടുകടത്തിയത് 1470 പേരെ

കുവൈറ്റ് സിറ്റി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്ക്കിടയില്‍ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനകളിലാണ് ഈ നടപടി. കുവൈറ്റിലെ കുടിയേറ്റ നിയമങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നാട് കടത്താനുള്ള തീരുമാനം.

ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനകള്‍ ശക്തമാക്കാന്‍ കുവൈറ്റ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മേഖലകളിലും നിയമലംഘനം നടത്തുന്ന കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള സുരക്ഷാ ക്യാമ്പെയ്‌നുകള്‍ നടന്നുവരികയാണ്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന് 42,850 നിയമ ലംഘകരെയാണ് പിടികൂടി നാടുകടത്തിയത്. റെസിഡന്‍സി, ലേബര്‍ നിയമ ലംഘനങ്ങള്‍ നടത്തിയ 700 പേരെയാണ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തടവിലാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.