ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്

 ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്

ലണ്ടന്‍: മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2023 ലെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്. കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലാന്‍ഡിന്‍ എന്നിവരെ പിന്നിലാക്കിയാണ് അര്‍ജന്റീനിയന്‍ നായകന്റെ നേട്ടം. സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ ഫുട്‌ബോളര്‍. മികച്ച പരിശീലകന്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ പെപ് ഗാര്‍ഡിയോളയാണ്.

നാലാം തവണയാണ് മെസി ഈ നേട്ടം കരസ്ഥമാക്കുന്നത്. നാല് തവണ ഫിഫ ബാലണ്‍ ഡി ഓറും മൂന്ന് തവണ ഫിഫ ദി ബെസ്റ്റുമായും ഇതിന് മുന്നേ മെസി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലാന്‍ഡിനെയും പിന്തള്ളിയാണ് 36 കാരനായ മെസി പുരസ്‌കാരം സ്വന്തമാക്കിയത്.

2022 ഡിസംബര്‍ 19 മുതല്‍ ഒരു വര്‍ഷക്കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ട്രിപ്പിള്‍ കിരീടനേട്ടത്തില്‍ എത്തിച്ചതാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോളയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സറീന വെയ്ഗ്മാന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച വനിതാ പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് ഗില്‍ഹെര്‍ം മദ്രുഗ സ്വന്തമാക്കി. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോളി എഡേഴ്‌സണാണ്. മേരി ഇയര്‍പ്‌സാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. മാര്‍ട്ടയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.