ഹൈദരാബാദ്: മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ.എസ് ശര്‍മിളയെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശര്‍മിളയെ പിസിസി അധ്യക്ഷയായി നിയമിച്ചത്.
എഐസിസി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി നാലിനാണ് വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മേധാവിയും ആന്ധ്രാ മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡി ശര്‍മിളയുടെ സഹോദരനാണ്.
പിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രുദ്ര രാജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പില്‍ വോട്ടുകള്‍ ഭിന്നിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രശേഖര്‍ റാവുവിനെതിരെ വൈഎസ്ആര്‍ടിപി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. തുടര്‍ന്ന് തെലങ്കാനയില്‍ അധികാരത്തിലേറാനും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.
പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് വൈ.എസ് ശര്‍മ്മിള കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും ശക്തമായ നീക്കമാണ് വൈ.എസ് ശര്‍മ്മിളയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.