ന്യൂഡല്‍ഹി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനു സുപ്രീം കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കാട്ടിയാണ് ഹര്‍ജി.
പീഡനക്കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ മാസമാണ് മനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
പത്ത് ദിവസത്തിനകം ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായിരുന്നു കോടതി നിര്‍ദേശം നല്‍കിയിരുന്നത്. സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയത്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് അതിജീവിതയുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.