പേറ്റന്റ് ലംഘനത്തില്‍ കുടുങ്ങി ആപ്പിള്‍; പുതിയ വാച്ച് മോഡലുകള്‍ക്ക് അനുമതി നിഷേധിച്ച് അമേരിക്കന്‍ കോടതി

പേറ്റന്റ് ലംഘനത്തില്‍ കുടുങ്ങി ആപ്പിള്‍; പുതിയ വാച്ച് മോഡലുകള്‍ക്ക് അനുമതി നിഷേധിച്ച് അമേരിക്കന്‍ കോടതി

ന്യൂയോര്‍ക്ക്: ഏറ്റവും പുതിയ ആപ്പിള്‍ വാച്ച് മോഡലുകള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്നതിന് അനുമതി ചോദിച്ച് ആപ്പിള്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജി ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി. അമേരിക്കയുടെ അന്താരാഷ്ട്ര വാണിജ്യ കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിന് എതിരെയുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.

കഴിഞ്ഞ മാസമാണ് ആപ്പിള്‍ വാച്ചിന്റെ ഏറ്റവും പുതിയ മോഡലുകളായ സീരിസ് 9, അള്‍ട്രാ 2 എന്നിവ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞ് അന്താരാഷ്ട്ര വാണിജ്യ കമ്മിഷന്‍ ഉത്തരവായത്. പേറ്റന്റുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ അന്താരാഷ്ട്ര വാണിജ്യ കമ്മിഷന്‍ ഈ മോഡലുകള്‍ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞത്.

ഈ വിലക്കിന് ഇടക്കാല സ്‌റ്റേ കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതിയുടെ ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവ്, വാച്ച് മോഡലുകളുടെ ഇറക്കുമതിയെ ഏറെക്കുറെ പൂര്‍ണമായും ബാധിക്കും.

എന്നാല്‍ നിലവിലുള്ള ആപ്പിള്‍ വാച്ചുകളുടെ പരിഷ്‌കരിച്ച മോഡലുകള്‍ വില്‍ക്കുന്നതിന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പിന്‍ബലത്തില്‍ പേറ്റന്റ് ഉള്ള പുതിയ നവീകരിച്ച ഡിസൈനിലുള്ള മോഡലുകള്‍ അമേരിക്കയില്‍ ലഭ്യമാക്കാന്‍ ആപ്പിളിന് സാധിക്കും.

അതേ സമയം ഈ വാച്ചുകളില്‍ പേറ്റന്റ് പ്രശ്‌നത്തിന് കാരണമായ പള്‍സ് ഓക്‌സിമീറ്റര്‍ ഉണ്ടാവില്ല. പുതിയ കോടതിവിധിയെക്കുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.