ജനന തിയതി തെളിയിക്കാനുള്ള രേഖകളില്‍ നിന്ന് ആധാര്‍ ഔട്ട്

ജനന തിയതി തെളിയിക്കാനുള്ള രേഖകളില്‍ നിന്ന്  ആധാര്‍ ഔട്ട്

ന്യൂഡല്‍ഹി: ജനന തിയതി തെളിയിക്കാന്‍ ഹാജരാക്കുന്ന രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ കാര്‍ഡ് ഒഴിവാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ (ഇ.പി.എഫ്.ഒ) ന്റേതാണ് നടപടി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) നിര്‍ദേശത്തിന് ശേഷമാണ് ഇ.പി.എഫ്.ഒയുടെ നീക്കം.

ജനുവരി 16 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ നിരവധി ഗുണഭോക്താക്കള്‍ ജനന തിയതിയുടെ തെളിവായി കണക്കാക്കുന്ന ആധാര്‍ പ്രാഥമികമായി ഒരു ഐഡന്റിറ്റി വെരിഫിക്കേഷന്‍ ടൂള്‍ ആണെന്നും ജനന തിയതി തെളിയിക്കാനുള്ള രേഖയല്ലെന്നും ഇ.പി.എഫ്.ഒ വ്യക്തമാക്കി.

ജനന തിയതി തെളിയിക്കാനുള്ള രേഖയായി ആധാറിനെ കണക്കാക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ ചില കോടതികളും വിധി പുറപ്പെടുവിച്ചിരുന്നു.

അംഗീകൃത സര്‍ക്കാര്‍ ബോര്‍ഡ് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന മാര്‍ക്ക് ഷീറ്റ്, സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി), പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, സിവില്‍ സര്‍ജന്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ജനന തിയതി തെളിയിക്കാനുള്ള രേഖയായി പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.