മുന്നാംനാള്‍ ഉണര്‍ന്ന് സ്വര്‍ണ വില; പവന് 240 രൂപയുടെ വര്‍ധന

 മുന്നാംനാള്‍ ഉണര്‍ന്ന് സ്വര്‍ണ വില; പവന് 240 രൂപയുടെ വര്‍ധന

കൊച്ചി: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണ വിലയില്‍ ഉണര്‍വ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്. ഇന്നലെ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 45,920 രൂപയിലെത്തിയിരുന്നു.

എന്നാല്‍ ഇന്ന് വീണ്ടും വില 46,000 ത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 5,770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,770 രൂപയാണ്.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.