വീണ്ടും കോവിഡ് അണു പരീക്ഷണവുമായി ചൈന; പരീക്ഷിച്ചത് 100 ശതമാനം മരണ നിരക്കുള്ള അതിമാരക വൈറസ്

 വീണ്ടും കോവിഡ് അണു പരീക്ഷണവുമായി ചൈന; പരീക്ഷിച്ചത് 100 ശതമാനം മരണ നിരക്കുള്ള അതിമാരക വൈറസ്

ബീജിങ്: വീണ്ടും കോവിഡ് അണു പരീക്ഷണവുമായി ചൈന. നൂറ് ശതമാനം മരണ നിരക്കുള്ള പുതിയ കൊവിഡ് വൈറസിനെ ചൈന എലികളില്‍ പരീക്ഷിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജതിതക വ്യത്യാസം വരുത്തിയ വൈറസിനെയാണ് പരീക്ഷിച്ചത്.

പരീക്ഷണത്തിന് വിധേയരായ എലികള്‍ എട്ട് ദിവസത്തിനകം ചത്തു. എലികളുടെ തലച്ചോറിനെയാണ് വൈറസ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2017 ല്‍ മലേഷ്യന്‍ ഈനാംപേച്ചികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജി.എക്‌സ് 2017 വൈറസിന്റെ പരിവര്‍ത്തനം ചെയ്ത പതിപ്പായിരുന്നു (ജി.എക്‌സ് പി2വി) പരീക്ഷണത്തിന് ഉപയോഗിച്ചത്.

ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ കോവിഡ് വൈറസ് ലോകത്ത് പടര്‍ന്നു പിടിക്കാന്‍ കാരണക്കാര്‍ ചൈനയാണെന്ന് ലോക രാജ്യങ്ങള്‍ കരുതുന്ന സമയത്ത് അത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പരീക്ഷണം.

വൈറസ് ബാധയേറ്റ് ചത്ത എലികളെ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. തലച്ചോറിന് പുറമേ അവയുടെ ശ്വാസകോശം, എല്ലുകള്‍, കണ്ണുകള്‍, ശ്വാസ നാളം എന്നിവയെയെല്ലാം അണുക്കള്‍ ബാധിച്ചിരുന്നു. തലച്ചോറിലെ അണു ബാധയാണ് എലികളുടെ ജീവനെടുത്തത്.

ചാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ എലികളുടെ ഭാരം ക്രമാതീതമായി കുറയുകയും അലസത ബാധിക്കുകയും ചെയ്തു. ചാകുന്നതിന്റെ തലേ ദിവസം കണ്ണുകള്‍ പൂര്‍ണമായി വെളുത്ത നിറത്തിലാവുകയായിരുന്നു. അണുക്കള്‍ ബാധിച്ചാല്‍ മനുഷ്യരിലും സമാന അവസ്ഥകള്‍ ഉണ്ടായേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്.

വുഹാനിലെ ലാബില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ പരീക്ഷണം നടത്തുന്നതിനിടെ പുറത്തേക്ക് വ്യാപിച്ചതാണ് കോവിഡ് വൈറസെന്നാണ് ലോകമെമ്പാടും ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ ചൈന ഇത് ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം ഏഴ് ദശലക്ഷം ആളുകളെയാണ് കോവിഡ് കൊന്നൊടുക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.