ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ്; അടുത്ത അഞ്ച് വര്‍ഷത്തേക്ക് ടാറ്റ ഗ്രൂപ്പിന് തന്നെ

ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ്; അടുത്ത അഞ്ച് വര്‍ഷത്തേക്ക് ടാറ്റ ഗ്രൂപ്പിന് തന്നെ

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നിലനിര്‍ത്തി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതുക്കിയ കരാര്‍ പ്രകാരം 2028 വരെ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സറായി ടാറ്റ തുടരും.

നേരത്തേ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയ്ക്ക് ശേഷമാണ് ടാറ്റ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിലേക്കെത്തുന്നത്. 2022, 2023 സീസണുകളിലായി രണ്ടു വര്‍ഷത്തേക്കായിരുന്നു കരാര്‍. 2018-2022 കാലയളവില്‍ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പിനായി 2200 കോടിയാണ് വിവോ മുടക്കിയിരുന്നത്. എന്നാല്‍ 2020 ലെ ഗാല്‍വന്‍ വാലിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം വിവോ ഒരു വര്‍ഷത്തേക്ക് സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇക്കാലയളവില്‍ ഡ്രീം ഇലവനായിരുന്നു ഐപിഎല്‍ സ്പോണ്‍സര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.