കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 1.02 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

ഈ മാസം 19 ന് കേസുമായി ബന്ധപ്പെട്ട് ഭാസുരാംഗനും കുടുംബത്തിനുമെതിരെ ഇഡി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാസുരാംഗനും കുടുംബവും ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ഭാസുരാംഗനും കുടുംബവും ചേര്‍ന്ന് 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് നടത്തിയത്.

ഭാസുരാംഗനാണ് കേസിലെ ഒന്നാം പ്രതി. മകന്‍ അഖില്‍ രാജ്, ഭാര്യ, രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.