കൊച്ചി: പൊതുവേദിയില്‍ എംഎല്‍എയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കിറ്റക്സ് എം.ഡിയും ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം. ജേക്കബിനെതിരെ പൊലീസ് കേസെടുത്തു.
കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകയായ ശ്രുതി ശ്രീനിവാസന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി ട്വിന്റി കഴിഞ്ഞ ദിവസം കോലഞ്ചേരി പുതൃക്കയില്‍ മഹാ സമ്മേളനം നടത്തിയിരുന്നു. ഈ സമ്മേളന വേദിയില്‍ ശ്രീനിജിന്‍ എംഎല്‍എയ്‌ക്കെതിരെ സാബു എം.ജേക്കബ് അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
പുത്തന്‍കുരിശ് ഡിവൈ.എസ്.പിയ്ക്കാണ് ശ്രുതി പരാതി നല്‍കിയിരികികുന്നത്. പട്ടിക ജാതി പീഡന നിയമ പ്രകാരമാണ് സാബുവിനെതിരെ കേസെടുത്തിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.