ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യക്ക് 1.1 കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ഒരു മുന്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
വിവിധ സര്‍വീസുകളിലായി എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പല തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നതായി ഡി.ജി.സി.എയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരാതി പരിശോധിക്കുന്നതിനായി ഡി.ജി.സി.എ ഒരു സമിതിക്ക് രൂപം നല്‍കി. അതിന്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് എയര്‍ ഇന്ത്യക്ക് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് ഡി.ജി.സി.എ അറിയിച്ചു.
പരാതിക്കാരില്‍ ഒരു മുന്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ദീര്‍ഘദൂര സര്‍വീസുകളുടെ അപകട സാധ്യതാ റൂട്ടുകളിലൂടെയുള്ള യാത്രയ്ക്കിടെ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച ഉണ്ടാകുന്നു എന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഡി.ജി.സി.എയുടെ അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും മറ്റ് പരാതികളും ശരിയാണെന്ന് കണ്ടെത്തുകയും ഇത് ചൂണ്ടിക്കാണിച്ച് എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. നോട്ടീസിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് 1.1 കോടി രൂപ പിഴ ചുമത്തിയതെന്ന് ഡി.ജി.സി.എ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.