ന്യൂഡല്‍ഹി: ക്യാന്‍സര്‍ ഭേദമാക്കാന്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയ അഞ്ച് വയസുകാരന് ദാരുണാന്ത്യം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്റെ അസുഖം ഗംഗാസ്‌നാനം കൊണ്ട് മാറുമെന്നാണ് ഡല്‍ഹി നിവാസികളായ മാതാപിതാക്കള്‍ വിശ്വസിച്ചത്.
എന്നാല്‍ കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടപ്പോള്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഗംഗാ സ്‌നാനത്തിനാവുമെന്നാണ് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. തുടര്‍ന്ന് എങ്ങനെയും അസുഖം മാറ്റാന്‍ കുട്ടിയെ ഗംഗയില്‍ മുക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ച് വയസുകാരനെ ഗംഗയില്‍ സ്‌നാനം ചെയ്യിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.