യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി വി മുരളീധരന്‍

യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി വി മുരളീധരന്‍

അബുദാബി: വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ഷെയ്ഖ് ബിൻ മുബാറക്ക്‌ അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദ‍ർശനത്തനായി തിങ്കളാഴ്ചയാണ് വി മുരളീധരന്‍ യുഎഇയിലെത്തിയത്. ഇന്ത്യ യുഎഇ ഉഭയകക്ഷി വിഷയങ്ങളും യുഎഇയിലുളള ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തതായി മന്ത്രി പിന്നീട് ട്വീറ്റില്‍ കുറിച്ചു.

തനിക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. അബുദാബിയിലെത്തിയ കേന്ദ്രമന്ത്രിയെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറാണ് സ്വീകരിച്ചത്. സന്ദ‍ർശനം പൂർത്തിയാക്കി അദ്ദേഹം നാളെ മടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.