തിരുവനന്തപുരം വിമാനത്താവളത്തിന് ക്യുസിഎഫ്‌ഐ ദേശീയ പുരസ്‌കാരം

തിരുവനന്തപുരം വിമാനത്താവളത്തിന് ക്യുസിഎഫ്‌ഐ ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: മികച്ച ഗുണ നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള ക്യുസിഎഫ്‌ഐ (ക്വാളിറ്റി സര്‍ക്കിള്‍ ഫോറം ഓഫ് ഇന്ത്യ)യുടെ ദേശീയ എക്‌സലന്‍സ് അവാര്‍ഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. നാഗ്പൂരില്‍ കേന്ദ്ര റോഡ്സ് ആന്‍ഡ് ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.

സുരക്ഷിതമായ വ്യോമഗതാഗതം ഉറപ്പ് വരുത്താനായി വ്യോമപാതയിലെ തടസങ്ങള്‍ നീക്കാനുള്ള നടപടികളും ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.