പുത്തൻ നിബന്ധനകളോടെ പ്രവാസി കുടുംബങ്ങൾക്ക് സന്ദർശന വിസ പുനരാരംഭിച്ച് കുവൈറ്റ്

പുത്തൻ നിബന്ധനകളോടെ പ്രവാസി കുടുംബങ്ങൾക്ക് സന്ദർശന വിസ പുനരാരംഭിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രവാസി കുടുംബങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള സന്ദർശന വിസ നൽകുന്നത് പുനരാരംഭിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ജനുവരി 28 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു.

18 മാസത്തിലേറെയായി സന്ദർശക വിസ അനുവദിക്കുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്തെ വിവിധ റെസിഡൻസി അഫയേഴ്സ് കാര്യാലയങ്ങളിൽ ഫാമിലി വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം എക്‌സ് പ്ലാറ്റ്‌പോമിലൂടെയാണ് അറിയിച്ചത്. പ്രവാസി കുടുംബങ്ങൾക്ക് സന്ദർശന വിസ അപേക്ഷിക്കുന്നതിന് പുതിയ വ്യവസ്ഥകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ ശമ്പളം 800 കുവൈറ്റ് ദിനാർ, യൂണിവേഴ്‌സിറ്റി ബിരുദം, അവരുടെ പഠന മേഖലയുമായി പൊരുത്തപ്പെടുന്ന ജോലി എന്നിവ ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾക്ക് വിധേയമായാണ് ഫാമിലി വിസ അനുവദിക്കുക.

ഫാമിലി വിസിറ്റ് വിസ അപേക്ഷകന്റെ തൊഴിൽ മേഖല അവരുടെ അക്കാദമിക് യോഗ്യതകൾക്ക് അനുസൃതമായിരിക്കണം. ആശ്രിത വിസയ്ക്കോ ഫാമിലി വിസയ്ക്കോ അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ വ്യവസ്ഥകൾ. വിസ ഇഷ്യു ചെയ്യൽ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടികൾ ലക്ഷ്യമിടുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.