കണ്ണൂര്‍: പൊതുരംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചു തുടങ്ങിയെന്ന് എല്‍ഡിഎഫ് കണ്‍വീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍.
ഇനി ഒരു തരത്തിലുള്ള പദ്ധതികളും തുടങ്ങാന്‍ താനില്ല. കിട്ടുന്ന പെന്‍ഷനും വാങ്ങി ഒതുങ്ങി കഴിഞ്ഞാലെന്താ എന്ന ചിന്തയിലാണ് താനെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.
സമൂഹവുമായി ബന്ധമില്ലെങ്കില്‍ ആക്ഷേപം ഇല്ലല്ലോ. ജനങ്ങളുടെ ഇടയില്‍ നിന്ന് അംഗീകാരം വാങ്ങുന്നതാണല്ലോ പ്രശ്‌നമായി കാണുന്നത്. ആക്ഷേപങ്ങള്‍ ഉന്നയിച്ച് പൊതു സമൂഹത്തിന് മുന്നില്‍ നിലവാരം ഇടിച്ച് കാണിക്കാനുള്ള പ്രവണതകളാണ് നിലവില്‍ നടക്കുന്നതെന്നും ഇ.പി പറഞ്ഞു.
എന്തിനാണ് ഈ ആക്ഷേപങ്ങള്‍ വരുത്തി വയ്ക്കുന്നത്. തനിക്ക് പെന്‍ഷന്‍ വാങ്ങി ജീവിച്ചാല്‍ മതിയല്ലോ. അടിസ്ഥാനമുള്ള എന്തെങ്കിലും പ്രശ്രനങ്ങളുണ്ടെങ്കില്‍ തരക്കേടില്ല. ഒരു അടിസ്ഥാനവുമില്ലാത്ത വിഷയങ്ങളാണ് ഉയര്‍ന്നു വന്നത്. മാനസികമായി തന്റെ ഊര്‍ജം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പറ്റുന്നില്ല.
തനിക്കെതിരെ പാര്‍ട്ടിയില്‍ ചര്‍ച്ച വന്നതിന് പിന്നിലെ ഒട്ടനവധി കാര്യങ്ങള്‍ അറിയാം. അത് ഇപ്പോള്‍ പറയുന്നത് ശരിയല്ല. ഒന്നും വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തോട് പൂര്‍ണമായും നീതി പുലര്‍ത്താനായോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.