2023 -ൽ ദുബായ് എമിഗ്രേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ 23 പ്രതിനിധി സംഘങ്ങൾ എത്തി

2023 -ൽ ദുബായ് എമിഗ്രേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ 23 പ്രതിനിധി സംഘങ്ങൾ എത്തി

ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി

ദുബായ് : ദുബായ് എമിഗ്രേഷൻ വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ വർഷം 23 പ്രതിനിധി സംഘങ്ങൾ എത്തിയെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇതിൽ 12 സംഘങ്ങൾ അന്താരാഷ്ട്ര മേഖലയിൽ നിന്നും 11 യുഎഇ പ്രാദേശിക, ഫെഡറൽ സർക്കാർ വകുപ്പുകളിൽ നിന്നുമായിരുന്നു.വകുപ്പിന്റെ ഡിജിറ്റൽ രൂപാന്തരണം, മുൻകൂർ പ്രവർത്തനങ്ങൾ, നൂതന പ്രശ്നപരിഹാരങ്ങൾ എന്നിവയിലെ മികച്ച പ്രവർത്തനങ്ങൾ എന്നിവ പ്രതിനിധി സംഘങ്ങൾ മനസിലാക്കി.വകുപ്പിന്റെ വിവിധ സൈറ്റുകളും മേഖലകളും സന്ദർശിച്ച് കൊണ്ട് - പ്രതിനിധി സംഘത്തിന്റെ സംതൃപ്തിയുടെ ഫീഡ്‌ബാക്ക്- നിരക്ക് 2023 -ൽ 98 ശതമാനമാണ്.

സന്ദർശകർക്ക് ഡിജിറ്റൽ പ്രൊജക്റ്റ് മാനേജ്മെന്റ് സംവിധാനം,എന്റർപ്രൈസ് ഓപ്പറേഷൻസ് മാനേജ്മെന്റ്, ഗോൾഡൻ വിസ നേടാനുള്ള മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെ നിരവധി സംവിധാനങ്ങളും രീതികൾ വകുപ്പ് പരിചയപ്പെടുത്തി. ഡിജിറ്റൽ ശാക്തീകരണം, നവീകരണ മാനേജ്മെന്റ്, മനുഷ്യ മൂലധനം, ടാലന്റ് മാനേജ്മെന്റ്, ആസ്തികൾ, വിതരണക്കാർ, ധനകാര്യങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള വിവിധ സംവിധാനങ്ങളുടെ വിവരങ്ങളും വിശദീകരിച്ചു കൊടുത്തു.
അതിനൊപ്പം തന്നെ പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക സുസ്ഥിതി എന്നിവയുടെ വികസനത്തിനുള്ള ജി ഡി ആർ എഫ് എ യുടെ പരിഹാരങ്ങളും ഡിജിറ്റൽ ശാക്തീകരണ സംവിധാനങ്ങളും പങ്കാളിത്ത മാനേജ്മെന്റും സംബന്ധിച്ചും അവർക്ക് വിവരങ്ങൾ നൽകി.

സമൂഹത്തിന്റെ സന്തോഷവും ജീവിതനിലവാരവും ഉയർത്തുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധതയിൽ നിന്നാണ് സ്വീകരിച്ച പരിഹാരങ്ങളുടെയും രീതികളുടെയും ഗുണപരമായ വികസനം ഉണ്ടാകുന്നതെന്ന് ജിഡി ആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ദേശീയത, റെസിഡൻസി, തുറമുഖങ്ങൾ എന്നീ മേഖലകളിൽ പരസ്പരബന്ധിതവും, മുൻകൂർ പ്രവർത്തനപരവും, സുഗമവും നൂതനവുമായ സേവനങ്ങൾ നൽകുന്നതിലൂടെയാണ് ഇത് നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.