ന്യൂഡല്‍ഹി: ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കര്‍ മാത്രമെന്ന നിയമം നടപ്പാക്കുന്നത് മാര്‍ച്ച് ഒന്നിലേക്ക് നീട്ടി. കെവൈസി പൂര്‍ത്തീകരിക്കാത്ത ഫാസ്ടാഗുകള്‍ ബാലന്‍സ് ഉണ്ടെങ്കിലും ഫെബ്രുവരി 29 ന് ശേഷം പ്രവര്‍ത്തനരഹിതമാകും.
എന്നാല്‍ ജനുവരി 31 വരെയായിരുന്നു ഗതാഗത മന്ത്രാലയം സമയം അനുവദിച്ചിരുന്നത്.
കൂടാതെ ഒന്നിലധികം ഫാസ്ടാഗുകളുണ്ടെങ്കില്‍ ഡീആക്ടിവേറ്റ് ചെയ്യാന്‍ ടോള്‍ ബൂത്തുകളുമായോ ബന്ധപ്പെട്ട ബാങ്കുമായോ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.
ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ നല്‍കിയെന്നും ആര്‍.ബി.ഐ.യുടെ ഉത്തരവ് ലംഘിച്ച് കെ.വൈ.സി ഇല്ലാതെ ഫാസ്ടാഗുകള്‍ നല്‍കുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എങ്ങനെ ഓണ്‍ലൈനായി കെ.വൈ.സി അപ്ഡേറ്റ് ചെയ്യാം
fastag.ihmcl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇതിലെ മൈ പ്രൊഫൈല്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. കെ.വൈ.സി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ചോദിച്ചിട്ടുള്ള വിവരങ്ങള്‍ നല്‍കുക. ആവശ്യമായ അഡ്രസ് പ്രൂഫുകളും മറ്റ് രേഖകളും അപ് ലോഡ് ചെയ്യുക. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപ് ലോഡ് ചെയ്യണം.
വിവരങ്ങള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. മുഴുവന്‍ രേഖകളും സമര്‍പ്പിച്ചാല്‍ മാത്രമേ കെ.വൈ.സി അപ്‌ഡേഷന്‍ പൂര്‍ത്തിയാകൂവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. വിവരങ്ങള്‍ നല്‍കി ഏഴ് ദിവസത്തിനുള്ളില്‍ കെ.വൈ.സി പ്രോസസ് പൂര്‍ത്തിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.