മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ജനപ്രതിനിധികളെ വിജയിപ്പിക്കണം: ഇന്ത്യയുടെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി

മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ജനപ്രതിനിധികളെ വിജയിപ്പിക്കണം: ഇന്ത്യയുടെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി

ബംഗളൂരു: ദരിദ്രർക്കുവേണ്ടി നിലകൊള്ളുന്നതിലും മത സ്വാതന്ത്ര്യത്തിനുള്ള അവകാശം ഊട്ടിയുറപ്പിക്കുന്നതിലും സഭയ്ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഇന്ത്യയിലെ ഉന്നത നയതന്ത്രജ്ഞൻ. കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 36-ാമത് ദ്വിവത്സര അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള സഭയുടെ പ്രതികരണം എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലിടെയാണ് അഭിപ്രായ പ്രകടനം. ജനുവരി 31 ന് ബാംഗ്ലൂരിൽ നടന്ന അസംബ്ലിയിൽ ഇന്ത്യയിൽ നിന്നുള്ള 180 ബിഷപ്പുമാർ പങ്കെടുത്തു.

സമൂഹത്തിൻ്റെ ധാർമ്മിക സ്വഭാവം രൂപപ്പെടുത്തുന്നതിൽ സഭയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും. മനുഷ്യൻ്റെ അന്തസ് സംരക്ഷിക്കുന്നതിന് കൂട്ടായ ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കപ്പെടണം. സമ്പദ്‌വ്യവസ്ഥ ജനങ്ങളെ സേവിക്കണം. എല്ലാവരോടും പ്രത്യേകിച്ച് ദരിദ്രരോടും ഐക്യദാർഢ്യം ഉണ്ടായിരിക്കണം. രാജ്യത്തിൻ്റെ കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥ ഉണ്ടായിരുന്നിട്ടും അതിൻ്റെ 1.43 ബില്യൺ ജനങ്ങളിൽ ഭൂരിഭാഗവും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് ഇന്ത്യയുടെ സാമ്പത്തിക അസമത്വത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് ന്യൂൺഷ്യോ ചൂണ്ടിക്കാട്ടി.
ബാം​​ഗ്ലൂരിൽ നടക്കുന്ന സിബിസിഐ സമ്മേളനത്തിൽ നിന്ന്

സമാധാനം കെട്ടിപ്പടുക്കുന്നതിന് ഈ കാലഘട്ടത്തിൻ്റെ ആവശ്യം സംഘർഷം അവസാനിപ്പിക്കുക എന്നതാണെന്ന് മണിപ്പൂരിൽ തുടരുന്ന രക്തരൂക്ഷിതമായ വംശീയ സംഘട്ടനത്തെ പരാമർശിച്ച് ആർച്ച് ബിഷപ്പ് ഗിറെല്ലി പറഞ്ഞു. മുമ്പ് ഇന്തോനേഷ്യ, ജറുസലേം,പാലസ്തീൻ എന്നിവിടങ്ങളിൽ നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2023 മെയ് മുതൽ മണിപ്പൂരിൽ ഹിന്ദുക്കളും ന്യൂനപക്ഷമായ കുക്കികളും തമ്മിൽ നീണ്ടുനിൽക്കുന്ന അക്രമാസക്തമായ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ചു. 200ലധികം പേർ മരിച്ചു. അവരിൽ ഭൂരിഭാ​ഗവും ക്രിസ്ത്യാനികളാണ്. 50000 ത്തിലധികം കുക്കികളും 10000ത്തിലധികം മെയ്തികളും അതത് ന്യൂനപക്ഷ പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു.

പൊതു തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ യോഗ്യരായ എല്ലാ ക്രിസ്ത്യാനികളും വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണം. കാരണം അത് ഒരു പ്രധാന കടമയായണ്. ജന പ്രതിനിധി മതസ്വാതന്ത്ര്യത്തെ മാനിക്കുകയും മാനുഷിക അന്തസ് ഉയർത്തിപ്പിടിക്കുകയും ജനാധിപത്യ പ്രക്രിയയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നയാളായിരിക്കണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

ഇന്ത്യയിലെ സഭ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുകയാണെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. 200 ലധികം വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു. നൂറുകണക്കിന് പള്ളികൾ തീയിട്ടു. കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് പലർ‌ക്കും നഷ്ടമായി. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം പാലയനം ചെയ്യപ്പെട്ടെന്നും മണിപ്പൂർ അക്രമത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രത്യേകിച്ച് വർഗീയ ഹിന്ദു മതമൗലികവാദ ശക്തികളിൽ നിന്നുള്ള ആക്രമണങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. പള്ളികളും ആരാധനാലയങ്ങളും നശിപ്പിക്കൽ, അനാഥാലയങ്ങൾ, സ്‌കൂളുകൾ, ഹോസ്റ്റലുകൾ, അത്തരം സ്ഥാപനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിക്കുന്ന ആളുകളെ അനാവശ്യമായി റെയ്ഡ് നടത്തി ഉപദ്രവിക്കുക, മതപരിവർത്തനം പോലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പുരോഹിതരെയും മതവിശ്വാസികളെയും അറസ്റ്റ് ചെയ്യുന്നത് കൂടുതൽ സാധാരണമായിരിക്കുന്നെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.