തിരുവനന്തപുരം: യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിമാരുടെ ഹിയറിങ് ഈ മാസം 24 ന് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തും. ഇത് സംബന്ധിച്ച് നോട്ടീസ് വിസിമാര്‍ക്ക് രാജ്ഭവന്‍ അയച്ചു.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഹിയറിങ് നടത്തുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇവര്‍ അയോഗ്യരാണെന്ന് ഉത്തരവിട്ടാലും വിസിമാരുടെ പിരിച്ചുവിടല്‍ നടപ്പാക്കാന്‍ 10 ദിവസം സമയം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.അവര്‍ക്ക് പിരിച്ചു വിടലിനെതിരെ അപ്പീല്‍ നല്‍കാനാവും.
സുപ്രീം കോടതി വിധിയ്ക്ക് അനുസൃതമാമായാകും ഗവര്‍ണര്‍ ഹിയറിങ് കഴിഞ്ഞ് തീരുമാനിക്കുക. കഴിഞ്ഞ വര്‍ഷം വിസിമാരുടെ ഹിയറിങ് നടത്തിയിരുന്നുവെങ്കിലും ഹൈക്കോടതി ഇടപെടല്‍ മൂലം മേല്‍ നടപടികള്‍ തടസപ്പെട്ടു.
ഇക്കാലയളവില്‍ കേരള, എം.ജി, കുസാറ്റ്, മലയാളം സര്‍വകലാശാലകളിലെ വിസിമാര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു. കണ്ണൂര്‍, ഫിഷറീസ് വിസിമാര്‍ കോടതി വിധിയിലൂടെ പുറത്തായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.