വെല്ലിങ്ടണ്‍: സിറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ന്യൂസിലന്‍ഡ് സഘടിപ്പിക്കുന്ന നാലാമത് നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് യുണൈറ്റ് 24 ന് തുടക്കമായി. വെല്ലിങ്ടണ്‍ ലെല്‍ റാഞ്ചോ ക്യാമ്പ്‌സൈറ്റില്‍ നടക്കുന്ന കോൺഫറൻസ് ബിഷപ്പ് മാർ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
വെല്ലിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് പോള്‍ മാര്‍ട്ടിനും കോൺഫറൻസിൽ പങ്കെടുത്തു. സീറോ മലബാര്‍ മിഷന്‍ ന്യൂസിലാന്‍ഡ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാദര്‍ ജോസഫ്, യൂത്ത് അപ്പോസ്തലറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവർ സംബന്ധിച്ചു. ന്യൂസിലാന്‍ഡിലെ 14 സിറോ മലബാര്‍ മിഷനില്‍ നിന്നായി 300 ഓളം യുവജനങ്ങളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
നമ്മുടെ ജീവിതത്തില്‍ യേശുവുമായി വ്യക്തി ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബിഷപ്പ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. യേശു കേന്ദ്രീകൃത ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വെല്ലിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് മാർ പോള്‍ മാര്‍ട്ടിന്‍ സംസാരിച്ചു. ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാദര്‍ ഡാനിയല്‍ പൂവനത്തില്‍ നേതൃത്വം നല്‍കി. ടീനേജ് പ്രായത്തിലുള്ളവര്‍, യുവതീ യുവാക്കള്‍, യുവ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേകം സെഷന്‍നുകളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് യുണൈറ്റഡ് എക്സിക്യൂട്ടിവ് ടീം അംഗങ്ങള്‍ അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.