പാരീസ്: പാരീസിലെ തിരക്കേറിയ ഗരെ ഡി ലിയോണ്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തി കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ആക്രമണം നടന്നത്. ആഭ്യന്തര സര്‍വീസുകളും സ്വിറ്റ്സര്‍ലാന്‍ഡ്, ഇറ്റലി എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്ന സ്റ്റേഷനാണിത്.
അറസ്റ്റിലായ അക്രമിയില്‍ നിന്ന് ഒരു ഇറ്റാലിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലീസ് പിടിച്ചെടുത്തു. സ്റ്റേഷനിലെ ഒന്നും മൂന്നും ഗേറ്റുകള്‍ താത്ക്കാലികമായി അടച്ചതായി റെയില്‍ ഓപറേറ്റര്‍ അറിയിച്ചു.
പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണം ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന സംശയം ഉയരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.