തന്റെ കുറിപ്പ് സാഹിത്യ അക്കാദമിക്കെതിരെയല്ല, ദുര്‍വ്യാഖ്യാനം ചെയ്തു; പ്രതിഫല വിവാദത്തില്‍ ഖേദം അറിയിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്

തന്റെ കുറിപ്പ് സാഹിത്യ അക്കാദമിക്കെതിരെയല്ല, ദുര്‍വ്യാഖ്യാനം ചെയ്തു; പ്രതിഫല വിവാദത്തില്‍ ഖേദം അറിയിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: സാഹിത്യ അക്കാദമിക്കെതിരായ പ്രതിഫല വിവാദത്തില്‍ ഖേദം അറിയിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സാഹിത്യ അക്കാദമിക്കെതിരെയല്ല തന്റെ കുറിപ്പെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കാദമി അധ്യക്ഷനായ കെ.സച്ചിദാനന്ദനോട് വ്യക്തമാക്കി.

ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോല്‍സവം നടക്കുന്നത്. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണെന്നും ഇതിനെ ഒരു വ്യക്തിഗത പ്രശ്നമായി കാണുന്നില്ലെന്നും അക്കാദമി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ചുള്ളിക്കാടിനുണ്ടായ പ്രശ്നത്തില്‍ സങ്കടമുണ്ടെന്നും അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാതിരുന്നത് അഡ്മിനിസ്ട്രേഷന്റെ പ്രശ്‌നമാണെന്ന് കഴിഞ്ഞ ദിവസം സച്ചിദാനന്ദന്‍ പ്രതികരിച്ചിരുന്നു.

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ 3500 രൂപ ടാക്‌സി കൂലി ചിലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്നാണ് അഭിനേതാവും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.