കൊച്ചിയിലെ പിഎഫ് ഓഫീസില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

കൊച്ചിയിലെ പിഎഫ് ഓഫീസില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശിയായ ശിവരാമനാണ് മരിച്ചത്. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു മരിച്ച ശിവരാമന്‍.

വിരമിച്ച് ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ടും പിഎഫ് കാര്യങ്ങള്‍ ശരിയായിരുന്നില്ല. 80000 രൂപയായിരുന്നു ലഭിക്കാനുണ്ടായിരുന്നത്. പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിച്ചത്.

ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ശിവരാമന്റെ മരണം സംഭവിച്ചത്.

ശിവരാമന്‍ ക്യാന്‍സര്‍ രോഗിയായിരുന്നു. പണം ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്നും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മകന്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.