ന്യൂഡല്‍ഹി: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഇനി പുതിയ പേര്. ബിസിസിഐ മുന്‍ സെക്രട്ടറി നിരജ്ഞന്‍ ഷായുടെ പേരിലായിരിക്കും ഇനി സ്റ്റേഡിയം അറിയപ്പെടുക. ഫെബ്രുവരി 14 മുതല്‍ പുതിയ പേര് നിലവില്‍ വരും.
ദേശീയ അന്താരാഷ്ട്ര തലത്തില്‍ നിരഞ്ജന്‍ ഷാ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് സ്റ്റേഡിയത്തിന്റെ പേര് പുനര്‍നാമകരണം ചെയ്യുന്നതെന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഖണ്ഡേരിയിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിന്റെ പുനര്‍നാമ കരണ ചടങ്ങിലേക്ക് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ക്ക് ക്ഷണമുണ്ട്.
ബിസിസിഐ അപ്പക്‌സ് കൗണ്‍സില്‍ അംഗങ്ങളും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളും ചടങ്ങിന്റെ ഭാഗമാകും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക. എല്ലാ ഫോര്‍മാറ്റുകളിലുമായി ഇതുവരെ 11 മത്സരങ്ങളാണ് സ്റ്റേഡിയത്തില്‍ നടന്നത്.
1960 മുതല്‍ 70 വരെ സൗരാഷ്ട്രയ്ക്ക് വേണ്ടി 12 ആഭ്യന്തര മത്സരങ്ങളിലാണ് നിരജ്ഞന്‍ ഷാ പങ്കെടുത്തിരിക്കുന്നത്. ഏകദേശം 40 വര്‍ഷത്തോളം അദേഹം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.