ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപതയില്‍ ദൈവവിളി വസന്തം; 16 നവ വൈദികരും 25 ഡീക്കന്മാരും വ്രത വാഗ്ദാനം ചെയ്തു

ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപതയില്‍ ദൈവവിളി വസന്തം; 16 നവ വൈദികരും 25 ഡീക്കന്മാരും വ്രത വാഗ്ദാനം ചെയ്തു

സിയോള്‍: ലോക യുവജന സംഗമത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ദക്ഷിണ കൊറിയയില്‍ ദൈവവിളി വസന്തം.

ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ മയോങ്ഡോങ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ 16 വൈദികരും 25 ഡീക്കന്മാരും അഭിഷിക്തരായി. സിയോളിലെ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ചുങ് സൂന്‍-ടേക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പുതിയ തിരുപ്പട്ട സ്വീകരണത്തോടെ സിയോള്‍ അതിരൂപതയിലെ വൈദികരുടെ എണ്ണം 985 ആയി ഉയര്‍ന്നു. നിലവിലെ 25 ഡീക്കന്‍മാര്‍ വൈദികരാകുകയാണെങ്കില്‍ എണ്ണം 1010 ആയി ഉയരും.


നിയുക്ത ഡീക്കന്‍മാരില്‍ 21 പേര്‍ അതിരൂപതയ്ക്കു വേണ്ടി വൈദികരാകുന്നവരാണ്. ഒരാള്‍ റിഡെംപ്റ്ററിസ്റ്റ് മെറ്റര്‍ അംഗവും ഒരാള്‍ മിഷണറീസ് ഓഫ് ദി വേഡ് അംഗവും മറ്റ് രണ്ട് പേര്‍ ഡൊമിനിക്കന്‍ സമൂഹാംഗങ്ങളുമാണ്.

52.6 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണ കൊറിയയില്‍ 11 ശതമാനം കത്തോലിക്ക വിശ്വാസികളാണുള്ളത്. വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ഫിഡെസിന്റെ കണക്കനുസരിച്ച് രാജ്യത്ത് 5,700 ലധികം വൈദികരും 1,784 ഇടവകകളുമാണുള്ളത്.

2014 ഓഗസ്റ്റ് 13 മുതല്‍ 18 വരെ തിയതികളില്‍ നടന്ന ആറാമത് ഏഷ്യന്‍ യുവജന സംഗമത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചിരിന്നു. 2027 ലെ യുവജന സംഗമത്തില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.