കഴുകന്‍മാര്‍ക്ക് ഭക്ഷണമായി രോഗബാധയുള്ള തണ്ണീര്‍ കൊമ്പന്‍; കര്‍ണാടക വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം

കഴുകന്‍മാര്‍ക്ക് ഭക്ഷണമായി രോഗബാധയുള്ള തണ്ണീര്‍ കൊമ്പന്‍; കര്‍ണാടക വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം

മാനന്തവാടി: ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്‍മാര്‍ തിന്നു തീര്‍ത്തു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കര്‍ണാടക വനം വകുപ്പ് തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്‍ റസ്റ്ററന്റിലെത്തിക്കുകയായിരുന്നു.

കഴുകന്‍ റസ്റ്ററന്റില്‍ മൃതദേഹങ്ങളെത്തിയാല്‍ വയനാട്ടില്‍ നിന്ന് പോലും കഴുകന്‍മാര്‍ ബന്ദിപ്പൂരിലേക്ക് പറന്നെത്താറുണ്ട്. വന്യമൃഗങ്ങളുടെ ജഡം കഴുകന്മാര്‍ക്ക് നല്‍കുന്നത് പതിവാണ്. മാരക രോഗമോ പകര്‍ച്ച വ്യാധിയോ മൂലം ചാകുന്ന വന്യജീവികളെ കേരള വനം വകുപ്പ് കഴുകന് തീറ്റയായി നല്‍കാറില്ല.

അതേസമയം രോഗബാധയുള്ള തണ്ണീര്‍ കൊമ്പന്റെ ജഡമാണ് കഴുകന്മാര്‍ക്ക് ഭക്ഷണത്തിനായി കര്‍ണാടക വനം വകുപ്പ് ഇട്ടുകൊടുത്തത്. ഇത് മറ്റ് വന്യ മൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയുണ്ട്. കേരളത്തിലെ വനങ്ങളിലേക്കും രോഗബാധ പടരാന്‍ ഇടയുണ്ട്. സംഭവത്തില്‍ കര്‍ണാടക വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനുള്ളതാണ് കഴുകന്‍ റസ്റ്ററന്റ് പദ്ധതി. വന്യജീവികളുടെ മൃതദേഹം കഴുകന്മാരുടെ ആവാസ കേന്ദ്രങ്ങളിലെത്തിച്ചു നല്‍കുന്നത് വഴി അവയ്ക്ക് വിഷ രഹിതമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.